ഇന്ന് ഹോളി

നിറങ്ങളില്‍ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. വസന്തത്തെ വരവേല്‍ക്കുന്ന നിറങ്ങളുടെ ഉത്സവമാണ് ഹോളി.

ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ഓരോയിടത്തും ഓരോ ഐതിഹ്യങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടത് കിടക്കുന്നത്. നന്‍മയ്ക്ക് മേല്‍ തിന്‍മ നേടിയ വിജയമായും, പ്രഹ്ലാദന്റെ വിഷ്ണു ഭക്തിയുടെ ഓര്‍മ്മ ദിനമായുമായെല്ലാം ഹോളി കൊണ്ടാടപ്പെടുന്നു.

ഐതിഹ്യങ്ങള്‍ പലതാണെങ്കിലും ആഘോഷങ്ങള്‍ എല്ലായിടത്തും ഒരുപോലെ തന്നെ. വര്‍ണ്ണങ്ങള്‍ വാരി വിതറിയും മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറിയുമാണ് ആഘോഷം. ബാംഗിന്റെ ലഹരിയില്ലാതെ ഹോളി ആഘോഷത്തിന് പൂര്‍ണ്ണതയില്ല. ശൈത്യകാലത്തിന് വിട നല്‍കി ആര്‍പ്പുവിളിയും ആഘോഷവുമായി ഉത്തരേന്ത്യന്‍ ജനത വസന്തകാലത്തെ വരവേല്‍ക്കുകയാണ് ഹോളിയിലൂടെ.

കനത്ത സുരക്ഷയിലാണ് ഉത്തരേന്ത്യയില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News