ബ്രസല്‍സ് ഭീകരാക്രമണം ഐഎസ് ആഘോഷിച്ചത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത്; കാണാതായ ഇന്ത്യക്കാരന് വേണ്ടി തിരച്ചില്‍ തുടരുന്നു

റാക്ക: ബ്രസല്‍സ് ആക്രമണത്തെ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആഘോഷിച്ചത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത്. മിഠായികളുടേയും മറ്റു വസ്തുക്കളുടേയും പാക്കറ്റുകള്‍ സിറിയയില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യം ഐഎസ് പുറത്തുവിട്ടു. ബ്രസല്‍സിലെ കുരിശുയുദ്ധക്കാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ മുസ്ലിങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുന്നെന്ന് ഫോട്ടോയില്‍ പറയുന്നു. ആക്രമണത്തിന്റെയും 34 പേര്‍ കൊല്ലപ്പെട്ടതിന്റെയും വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

അതേസമയം, ആക്രമണത്തിന് നേതൃത്വ നല്‍കിയ ആള്‍ എന്ന സംശയിക്കുന്ന വെള്ള കോട്ടും കറുത്ത തൊപ്പിയും ധരിച്ചയാള്‍ക്ക് വേണ്ടി ബ്രസല്‍സ് പൊലീസ് തെരച്ചില്‍ തുടരുകയാണ്. ചാവേറുകള്‍ ആണെന്ന് കരുതുന്ന രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ സഞ്ചരിക്കുന്നതായാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ സ്‌ഫോടനത്തിന് പിന്നാലെ മുങ്ങുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. നജിം ലാക്ര്യൂ എന്നയാളാണ് അറസ്റ്റിലായതെന്ന് ബെല്‍ജിയന്‍ പത്രമായ ഡി.എച്ച് പുറത്തുവിട്ടു.

ഭീകരാക്രമണത്തിന് ശേഷം കാണാതായ ബംഗളൂരു സ്വദേശിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇന്‍ഫോസിസ് ജീവനക്കാരനായ രാഘവേന്ദ്രന്‍ ഗണേശന്‍ എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹം സ്ഥിരമായി മെട്രോയിലാണു യാത്ര ചെയ്തിരുന്നതെന്നും സ്‌ഫോടനത്തിനു ശേഷം ഇദ്ദേഹവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രാഘവേന്ദ്രയുടെ ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News