‘ഒരു മതത്തെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിരുന്നില്ല’; വിവാദപരാമര്‍ശത്തില്‍ ദിയ മിര്‍സ മാപ്പുപറഞ്ഞു

ഹോളി ആഘോഷത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ദിയ മിര്‍സ മാപ്പുപറഞ്ഞു. ട്വിറ്ററില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതോടെയാണ് താരം ഫേബുക്കിലൂടെ മാപ്പുപറഞ്ഞത്.

മഹാരാഷ്ട്രയിലെ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് ജനങ്ങള്‍ ഡ്രൈ ഹോളി ആഘോഷിക്കണം എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന. വിവാദ ട്വീറ്റ് ഇങ്ങനെ: ‘നമ്മള്‍ ഇന്ന് ജീവിക്കുന്ന കാലത്തിന്റെ വിരോധാഭാസം. വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ഹോളി ആഘോഷത്തിനായി ജനങ്ങള്‍ വെള്ളം പാഴാക്കുകയും ചെയ്യുന്നു, എന്റെ ഹിന്ദു വിരോധി എന്ന് വിളിക്കൂ..’

 നിരവധി പ്രതിഷേധമറുപടികളാണ് ദിയയുടെ ട്വീറ്റിന് ലഭിച്ചത്. പ്രതിഷേധം ശക്തമായതോടെയാണ് താരം മാപ്പു പറഞ്ഞ് തലയൂരിയത്. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ താന്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്ന് ഖേദ പ്രകടനത്തില്‍ ദിയ വ്യക്തമാക്കി. പ്രതികരണത്തിലൂടെ ഒരു മതത്തെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിരുന്നില്ല. തന്റെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ നിസംശയം മാപ്പ് ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. മാപ്പ് പറഞ്ഞെന്ന് കരുതി താന്‍ പറഞ്ഞത് കാര്യമല്ലാതാകുന്നില്ലെന്നും നടി വിശദീകരിക്കുന്നു. ഗുരുതരമായ ജലക്ഷാമം നേരിടുകയാണ് നമ്മുടെ രാജ്യം. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം 90 ലക്ഷം കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ജലക്ഷാമം നേരിടുന്നത്. 43000ഓളം ഗ്രാമങ്ങളില്‍ 14708ലും കടുത്തവരള്‍ച്ചയാണ് അനുഭവപ്പെടുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നു. ജലസംരക്ഷണം കാര്യമായി എടുക്കേണ്ടതുണ്ടെന്ന സന്ദേശത്തോടെയാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.     

Let me start by saying to all those who have taken strong offense to my tweet – “The irony of the times we live in:…

Posted by Dia Mirza on Monday, March 21, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here