ശനിയാഴ്ച്ച ‘കലി’ വരും; എല്ലാവരും കാണണമെന്ന് ദുല്‍ഖര്‍; വീഡിയോ കാണാം

മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തുന്ന തന്റെ ചിത്രം ‘കലി’ കാണാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ക്ഷണം. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ എല്ലാവരെയും സിനിമ കാണാന്‍ ക്ഷണിക്കുന്നത്. കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നും എല്ലാവരും വന്ന് കാണണമെന്നും ദുല്‍ഖര്‍ ക്ഷണിക്കുന്നു.

Kali Varum !! #March26March 26inu #Kali Varum !!!

Posted by Dulquer Salmaan on Wednesday, March 23, 2016

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖറും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കലി. സായ് പല്ലവിയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സൗബിന്‍ ഷാഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, കുഞ്ചന്‍, വികെ പ്രകാശ്, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ: രാജേഷ് ഗോപിനാഥന്‍. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 26ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News