റിമാന്‍ഡ് പ്രതിക്ക് ഇന്ന് കോടതിയുടെ അനുമതിയോടെ വിവാഹം; അനുവദിച്ചത് മൂന്നു മണിക്കൂര്‍; വിവാഹശേഷം വരന്‍ തിരികെ ജയിലിലേക്ക്; വധു വരന്റെ വീട്ടിലേക്കും

കൊല്ലം: തല്ലുക്കേസില്‍ ജില്ലാ ജയിലില്‍ കഴിയുന്ന യുവാവിന് കോടതിയുടെ അനുമതിയോടെ വിവാഹം. കൊല്ലം ആദിചെങ്ങല്ലൂര്‍ സ്വദേശി ഫല്‍ഗുനദാസന്റെ മകന്‍ സുമിത് ദാസ് ആണ് ഇന്ന് വിവാഹിതനാകുന്നത്. കൊല്ലം പള്ളിമുക്ക് പാലത്തറ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹവിവാഹത്തിലാണ് സുമിത് സഹപ്രവര്‍ത്തകയ്ക്ക് താലി ചാര്‍ത്തുന്നത്.

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിവാഹത്തിനായി സമയം അനുവദിച്ചത്. ചടങ്ങുകള്‍ക്കും ബന്ധുക്കളെ കാണുന്നതിനുമായി മൂന്നു മണിക്കൂറാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ജില്ലാ ജയിലില്‍ നിന്ന് പൊലീസ് അകമ്പടിയോടെ വിവാഹത്തിനെത്തുന്ന സുമിത് 11.30നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തും. ചടങ്ങുകള്‍ക്ക് ശേഷം വധു വരന്റെ വീട്ടിലേക്കും സുമിത് ജയിലിലേക്കും തിരിക്കും.

കൊട്ടിയത്തെ ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരിയാണ് വധു. സുമിത്തും ഇതേ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News