സര്‍ക്കാരില്‍ സുധീരനെക്കാള്‍ സ്വാധീനം സന്തോഷ് മാധവനാണെന്ന് കോടിയേരി; ഉമ്മന്‍ചാണ്ടി ഏകാധിപതിയായി പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിന്റെ പ്രവര്‍ത്തനം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്. മിച്ചഭൂമികള്‍ വ്യാപകമായ രീതിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമികള്‍ പതിച്ചുനല്‍കുന്നതില്‍ വന്‍അഴിമതിയാണ് നടക്കുന്നത്. ഭൂമി പരിഷ്‌കരണനിയമത്തെ സര്‍ക്കാര്‍ പരസ്യമായി വെല്ലുവിളിക്കുകയാണ്. മൂന്നരലക്ഷം പേര്‍ക്ക് ഭൂമിയിലാതിരിക്കുമ്പോളാണ് വന്‍കിടക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നത്. ഈ ഭരണം തുടര്‍ന്നാല്‍ കേരളത്തില്‍ അവശേഷിക്കുന്ന ഭൂമി പോലും സ്വകാര്യവ്യക്തികളുടെ കൈകളിലാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂമിദാനങ്ങള്‍ റദ്ദാക്കുമെന്നും ഭൂമിദാനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് റിയല്‍എസ്റ്റേറ്റ് താല്‍പര്യമാണെന്നും സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സന്തോഷ് മാധവനെ പോലെയുള്ളവര്‍ക്ക് സാധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെക്കാള്‍ സ്വാധീനം സന്തോഷ് മാധവനാണെന്നും കോടിയേരി പറഞ്ഞു.

നിലവില്‍ കേരളത്തിലെ ജനവികാരം കോണ്‍ഗ്രസിന് എതിരാണ്. അതുകൊണ്ടാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നതെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വന്‍ കോര്‍പ്പറേറ്റുകളാണ്. ഭൂമി പതിച്ചു നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് ന…

Posted by Kodiyeri Balakrishnan on Thursday, 24 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News