നിവിന്‍ പോളി തിരക്കഥ വായിച്ചുപഠിക്കുന്നയാള്‍; പലതവണ വായിക്കും; സംശയമുണ്ടെങ്കില്‍ ചോദിക്കും; തിരുത്തിക്കും; നിവിന്‍പോളി ചിത്രങ്ങള്‍ വിജയമാകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിയുടെ സിനിമകള്‍ എന്തുകൊണ്ടു വിജയിക്കുന്നു എന്ന രഹസ്യം വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തും നടനുമായ വിനീത് ശ്രീനിവാസന്‍. തിരക്കഥകളില്‍ നിവിന്‍ പോളി കാണിക്കുന്ന ജാഗ്രതയാണ് സിനിമകളുടെ വിജയരഹസ്യമെന്നാണ് വിനിത് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നത്. പലപ്പോഴും നിവിന്‍പോളിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തിരക്കഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ തനിക്കു കഴിഞ്ഞതായും വിനീത് പറയുന്നു.

ആദ്യം നിവിന്‍ തിരക്കഥ വായിക്കും. പിന്നീട് തിരക്കഥ വാങ്ങിക്കൊണ്ടുപോയി വിശദമായി വായിക്കും. പലതവണ വായിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയുണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളും ചോദിക്കും. പലപ്പോഴും നിരന്തരം വിളിക്കും. സംശയങ്ങളോരോന്നും എഴുതിവയ്ക്കും. അവസാനവട്ടം കൂടിയിരുന്നു ചര്‍ച്ച ചെയ്യുമ്പോള്‍ ഈ സംശയങ്ങളെല്ലാം ചോദിക്കും. കൃത്യമായ മറുപടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളുണ്ടാകില്ല. – ഒരു അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നിവിന്‍പോളി രംഗത്തെത്തിയത്. പിന്നീട് തട്ടത്തിന്‍ മറയത്തിലൂടെ താരപരിവേഷം നല്‍കിയതും വിനീതാണ്. ഒരു വടക്കന്‍ സെല്‍ഫി, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ഓരോ സിനിമകളിലും നിവിന്‍ പുതിയ വിജയഗാഥകളാണു രചിക്കുന്നത്. പുതുമുഖമാണെന്ന വേര്‍തിരിവൊന്നുമില്ലെന്നതാണ് സംവിധായകനെ തെരഞ്ഞടുക്കുന്നതിനലെ നിവിന്റെ പ്രത്യേകത. നല്ല തിരക്കഥയാണെങ്കില്‍ ആര്‍ക്കും നിവിന്‍ കൈകൊടുക്കും. വിനീതിന്റെ തന്നെ സംവിധാനത്തില്‍ ഇറങ്ങാനിരിക്കുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് നിവിന്റെ ഇനി ഇറങ്ങാനിരിക്കുന്ന സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here