ചാര്‍ലി എന്തു കൊണ്ട് ദേശീയ അവാര്‍ഡിന് അയച്ചില്ല?; ഉണ്ണി ആര്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡിന് ശേഷമാണ് ദേശീയ അവാര്‍ഡിന് സിനിമ അയക്കേണ്ടതെന്ന തെറ്റിദ്ധാരണ മൂലമാണ് ചാര്‍ലി അവാര്‍ഡ് നിര്‍മയത്തിന് അയക്കാതിരുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍. അവാര്‍ഡ് നിര്‍ണയത്തിനായി സിനിമ അയക്കേണ്ട സമയം കഴിഞ്ഞുപോയതിന് ശേഷമാണ് ഇതേക്കുറിച്ച് ശ്രദ്ധിച്ചത്. തമിഴ് ആര്‍ട് ഡയറക്ടര്‍ ജയശ്രീ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴേക്കും അവസാനതിയ്യതി പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു.

സംസ്ഥാന അവാര്‍ഡില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചാര്‍ലി ദേശീയ അവാര്‍ഡിന് അയക്കാത്തതെന്തുകൊണ്ടെന്ന് പല കോണുകളിലും നിന്നും ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവിനും സംവിധായകനും ഇക്കാര്യത്തില്‍ ഏറെ വിഷമമുണ്ടെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here