യൂബറില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍; യാത്രയിലുടനീളം അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചു; പരാതി അറിയിച്ചിട്ടും യൂബര്‍ നടപടിയെടുത്തില്ലെന്നും യുവതി

ബംഗളുരു: യൂബര്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളുരുവിലെ യൂബര്‍ ഡ്രൈവര്‍ സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ എച്ച്എസ്ആര്‍ ലേ ഔട്ടില്‍നിന്നു എസ് ജി പാളയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അനാവശ്യമായി കാര്‍നിര്‍ത്തിയും ഓടിക്കുന്നതിനിടയിലും ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാറില്‍നിന്ന് ഇറങ്ങി വീട്ടിലെത്തിയ ഉടന്‍ യുവതി യൂബറിനു പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നാണു പൊലീസിനെ സമീപിച്ചത്.

സില്‍ക് ബോര്‍ഡ് എത്തുന്നതിനു മുമ്പു ഡ്രൈവര്‍ കാര്‍ പലവട്ടം നിര്‍ത്തി. സിഗ്നല്‍ ലഭിക്കാന്‍ നിര്‍ത്തിയപ്പോഴും മുന്‍ സീറ്റിലിരുന്ന തന്നെ ഡ്രൈവര്‍ അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചു. നിര്‍ത്തിയിട്ടപ്പോഴും ഓടിച്ചുകൊണ്ടിരുന്നപ്പോഴും ഇതു തുടര്‍ന്നു. സുരക്ഷയെക്കരുതി കാറില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഡ്രൈവരുടെ പീഡനം സഹിക്കേണ്ടിവന്നെന്നും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഡ്രൈവറോട് പ്രതികരിക്കുകയും ചെയ്തു. സംഭവം നിഷേധിച്ച ഡ്രൈവര്‍ പൊലീസില്‍ പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ മാപ്പു പറയുകയായിരുന്നെന്നും പരാതിയിലുണ്ട്.

വീട്ടിലെത്തി എട്ടേകാലിനുള്ളില്‍ യൂബറിലേക്കു പരാതി നല്‍കി. എന്നാല്‍ പിറ്റേന്ന് വൈകിട്ടു വരെയും യൂബര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നു ബംഗളുരു സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും ആദ്യം പരാതി സ്വീകരിക്കാന്‍ തയാറായില്ല. യുവതിയുടെ നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനും പരാതി സ്വീകരിക്കാനും പൊലീസ് തയാറായത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്. യുവതിയുടെ മൊബൈലിലേക്ക് യൂബര്‍ അയച്ച എസ്എംഎസ് മുഖേനയാണ് ഡ്രൈവറെ കണ്ടെത്താനായത്. അന്വേഷണവുമായി യൂബര്‍ സഹകരിച്ചിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here