എന്തുകൊണ്ട് പുരുഷൻമാർ ബലാൽസംഗം ചെയ്യുന്നു? മുംബൈക്കാർ നൽകിയ ഞെട്ടിക്കുന്ന ഉത്തരങ്ങൾ കേട്ടിട്ടുണ്ടോ? വീഡിയോ

Men-Rape-Answer

മുംബൈ: ദിനംപ്രതി ലൈംഗിക പീഡനങ്ങളുടെയും ബലാൽസംഗങ്ങളുടെയും വാർത്തകളാണ് എങ്ങും കേൾക്കുന്നത്. പീഡനങ്ങളും ബലാൽസംഗങ്ങളും തലക്കെട്ടുകളാകാത്ത വാർത്തകൾ ഒരു ദിവസം പോലും ഉണ്ടാകുന്നില്ല. എന്നാൽ, എന്തുകൊണ്ട് ബലാൽസംഗങ്ങൾ ഉണ്ടാകുന്നു? സമൂഹം എങ്ങനെയാണ് ബലാൽസംഗങ്ങളെ വിലയിരുത്തുന്നതെന്ന് വീഡിയോ വ്യക്തമാക്കിത്തരും.

ബോൽ പബ്ലിക് ബോൽ എന്ന സംഘമാണ് സർവേ നടത്തിയത്. എന്തുകൊണ്ട് പുരുഷൻമാർ ബലാൽസംഗം ചെയ്യുന്നു എന്നായിരുന്നു ചോദ്യം. ഇതിനു മുംബൈക്കാർ മറുപടി ആരെയും ഞെട്ടിക്കും. സ്ത്രീകളോടും പുരുഷൻമാരോടും ചോദിച്ചു. ചിലർ പറഞ്ഞത് പെൺകുട്ടികളുടെ വസ്ത്രധാരണമാണ് ബലാൽസംഗത്തിനു കാരണമെന്നായിരുന്നു. മറ്റു ചിലരാകട്ടെ പെൺകുട്ടികൾ പ്രകോപിപ്പിക്കുന്നതു കൊണ്ടാണെന്നും രാത്രി പെൺകുട്ടികൾ പുറത്തിറങ്ങുന്നതു കൊണ്ടാണ് ബലാൽസംഗം ചെയ്യപ്പെടുന്നതെന്നു വരെ ചിലർ മറുപടി നൽകി. ഞെട്ടിക്കുന്ന ഉത്തരങ്ങൾ കേൾക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News