50 പിന്നിട്ട എന്നെ യുവാവായി കാണാന്‍ മനസ് കാണിച്ച ഉമ്മന്‍ചാണ്ടിയോട് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ടിഎന്‍ പ്രതാപന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലപാടിന് മറുപടിയുമായാണ് ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ്. 50 വയസ്സ് പിന്നിട്ട തന്നെ യുവാവായി കാണാന്‍ മനസ്സ് കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ടിഎന്‍ പ്രതാപന്‍.

മുഖ്യമന്ത്രി പറഞ്ഞത് തീര്‍ത്തും ശരിയാണ്. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സ് കൊണ്ടും 25 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഒരാളാവാനാണ് എനിക്കിഷ്ട്ടം. അതുപോലെ യുവത്വം നിറഞ്ഞുനില്‍ക്കുന്ന ഒരു കോണ്‍ഗ്രസിനെയാണ് താന്‍ സ്വപ്നം കാണുന്നത്. അതിനുവേണ്ടി മുഖ്യമന്ത്രി അംഗീകരിച്ച എന്റെ യുവത്വം എന്റെ പ്രസ്ഥാനത്തിന് വേണ്ടി ഞാന്‍ സമര്‍പ്പിക്കുമെന്നും ടിഎന്‍ പ്രതാപന്‍ എംഎല്‍എ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

50 വയസ്സ് പിന്നിട്ട എന്നെ യുവാവായി കാണാൻ മനസ്സ് കാണിച്ച മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും…

Posted by T N Prathapan Mla on Thursday, 24 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News