വിശ്വനാഥൻ ആനന്ദിന് തോൽവി; കാൻഡിഡേറ്റ് ചെസിൽ കരുവാനയോടു തോറ്റു

മോസ്‌കോ: അഞ്ചുതവണ ലോകചാമ്പ്യനായ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് തോൽവി. മോസ്‌കോയിൽ നടക്കുന്ന കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിൽ യുഎസിന്റെ ഫാബിയാനോ കരുവാനയോടാണ് ആനന്ദ് തോറ്റത്. നാലുറൗണ്ടുകൾ കൂടി ബാക്കി നിൽക്കെ കരുവാനയും കാർജകിനുമാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരുവർക്കും ആറു പോയിന്റ് വീതമുണ്ട്. മൂന്നാം സ്ഥാനത്തുള്ള ആനന്ദിന് 5.5 പോയിന്റാണുള്ളത്.

കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച ആനന്ദിന് ഒരിക്കൽ പോലും കരുവാനയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായിരുന്നില്ല. ഗെയിമിന്റെ തുടക്കം മുതൽ നേടിയ ലീഡ് നിലനിർത്താൻ കരുവാനയ്ക്ക് സാധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News