ഡച്ച് ഫുട്‌ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് അന്തരിച്ചു; വിടവാങ്ങിയത് ടോട്ടൽ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ്; അന്ത്യം അർബുദ ബാധയെ തുടർന്ന്

ആംസ്റ്റർഡാം: ഡച്ച് ഫുട്‌ബോളിന് ടോട്ടൽ ഫുട്‌ബോളിന്റെ പരിവേഷത്തിലേക്കുയർത്തിയ ഇതിഹാസതാരം യൊഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം. ഏറെക്കാലം ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയുടെയും താരമായിരുന്നു ക്രൈഫ്. അജാക്‌സിനു വേണ്ടിയും ക്രൈഫ് ബൂട്ടണിഞ്ഞിട്ടുണ്ട്. മൂന്നു തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്.

1974-ൽ നടന്ന ലോകകപ്പിൽ ഹോളണ്ടിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ പങ്കുവഹിച്ചത് ക്രൈഫായിരുന്നു. അന്നത്തെ ലോകകപ്പിലെ മികച്ച താരവും ക്രൈഫായിരുന്നു. അജാക്‌സിനു വേണ്ടി മൂന്നുതവണ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിക്കൊടുത്തിട്ടുണ്ട്. അർബുദ ബാധ കൊണ്ട് കഷ്ടപ്പെടുമ്പോഴും രോഗത്തിൽ നിന്ന് മോചിതനാകാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News