പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്; കാരണങ്ങളുണ്ട്

ചോക്ലേറ്റിന് നിരവധി ഗുണങ്ങളുണ്ട്. കാഴ്ചശക്തി വർധിക്കും, ഓർമശക്തി കുറയുന്നതിനെ തടയും തുടങ്ങി ചോക്ലേറ്റിന്റെ ഗുണങ്ങൾ ധാരാളമാണ്. എന്നാൽ, ഇപ്പോൾ പറയാൻ പോകുന്നത് അതൊന്നുമല്ല. പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാമോ? കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. കാരണങ്ങൾ പത്താണ്. അവ എന്താണെന്നല്ലേ. നോക്കാം.

കാരണം 1: കാലിയായ ചോക്ലേറ്റ് കവറുകൾ ബുക്കുകൾക്ക് അടയാളം വയ്ക്കാനായി ഉപയോഗിക്കാം. അവ മടക്കിയോ ലാമിനേറ്റ് ചെയ്‌തോ ഉപയോഗിക്കാം. പക്ഷേ, ഇതിനായി ആദ്യം ചോക്ലേറ്റുകൾ കഴിക്കണം.

കാരണം 2: എപ്പോഴെങ്കിലും പുസ്തകം വായിക്കാനെടുത്തിട്ട് എവിടെയെങ്കിലും ഏതെങ്കിലും ഭാഗം മറന്നു പോയാൽ എന്തു ചെയ്യും. അങ്ങനെ തോന്നിയിട്ടുണ്ടോ? ശാസ്ത്രജ്ഞർ പറയുന്നത് ചോക്ലേറ്റുകൾ ഓർമശക്തി കുറയുന്നത് തടയുമെന്നാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ അധ്യായത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തുവയ്ക്കാൻ സാധിക്കും.

കാരണം 3: അൽപം കടുകട്ടിയായ വിഷയമുള്ള പുസ്തകമാണ് വായിക്കുന്നതെങ്കിൽവളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കിൽ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോൾ ഒരു ഉഷാറൊക്കെ ഉണ്ടാകും.

കാരണം 4: അൽപം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് നല്ലതാണ്. പക്ഷേ, ചിലപ്പോൾ ഇത്തരത്തിൽ പുസ്തകം വായിക്കുന്നത് ചർമത്തിന് ദോഷം ചെയ്‌തേക്കാം. സൂര്യപ്രകാശം ചർമത്തിന് ദോഷം ചെയ്യും. എങ്കിൽ ഒരു ഡാർക് ചോക്ലേറ്റ് ഈ അവസരത്തിൽ കഴിച്ചാൽ ചർമത്തെ സംരക്ഷിക്കാം.

കാരണം 5: ചോക്ലേറ്റ് കാഴ്ചശക്തി വർധിപ്പിക്കും. രാത്രി വൈകുവോളം വായിക്കുന്നതും കഠിനമായ ജോലി കഴിഞ്ഞ വന്നതിനു ശേഷവും പുസ്തകം വായിക്കുന്നത് കണ്ണിന് കാര്യമായ രീതിയിൽ ദോഷം ചെയ്യും. അതുകൊണ്ടു തന്നെ വായിക്കുന്നതിനിടയിൽ ചോക്ലേറ്റ് കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വർധിക്കും.

കാരണം 6: പല്ല് ചീത്തയാകുമെന്ന് ദന്തരോഗ വിദഗ്ധർ പറയുന്നുണ്ട്. അത് കാര്യമാക്കേണ്ട. ഡാർക് ചോക്ലേറ്റുകൾ പല്ല് ചീത്തയാക്കില്ല. പല്ലിന് നല്ലതാണ്. ഇനി പുസ്തകം വായിക്കുന്നതിനേക്കാൾ നല്ലതാണ് രണ്ടുമിനുട്ട് പല്ലു തേക്കുന്നത് എ്ന്ന് ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ തിരുത്തിപ്പറഞ്ഞിട്ട് കാര്യവുമില്ല.

കാരണം 7: ചോക്ലേറ്റിനെ കുറിച്ചുള്ള പുസ്തകമാണ് വായിക്കുന്നതെങ്കിൽ അതിനൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അത് പുസ്തകത്തിലെ ഉള്ളടക്കത്തോട് കൂടുതൽ ഇഴചേരുവാൻ സഹായിക്കുകയും ചെയ്യും. ഒരു ത്രീഡി സിനിമ ത്രീഡി ഗ്ലാസ് വച്ചു കാണുന്ന അതേ ഫലം.

കാരണം 8: ചോക്ലേറ്റിൽ ഫിനയ്‌ലെതിലാമിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. അങ്ങനെ നല്ല ഉൻമേഷം തോന്നുകയും ചെയ്യും.

കാരണം 9: ചോക്ലേറ്റുകൾ ഔട്ട് ഓഫ് ഫാഷൻ ആകുന്നു എ്‌ന്നൊരു ശ്രുതിയുണ്ട്. അത് സത്യമാണോ? അത് ഇക്കാര്യത്തെക്കുറിച്ച് വായിച്ചു തന്നെ അറിയണം. അങ്ങനെ വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അല്ല, കഴിച്ചു പോകും.

കാരണം 10: ഇത് ചോക്ലേറ്റാണ്. അതിലും വലിയ കാരണം എന്തു വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News