മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും; നിയമസഭാകക്ഷി നേതാവായി പിഡിപി തെരഞ്ഞെടുത്തു

മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. കശ്മീര്‍ താഴ്‌വരയില്‍ മുഖ്യമന്ത്രിയാവുന്ന ആദ്യ വനിതയാണ് മെഹബൂബ. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് മെഹബൂബയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ശ്രീനഗറില്‍ ചേര്‍ന്ന പിഡിപി എംഎല്‍എമാരുടെ യോഗം മെഹബൂബയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെ തുടര്‍ന്നാണ് കശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. സഖ്യകക്ഷിയായ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഏറെനാള്‍ നീണ്ട ബിജെപി – പിഡിപി ചര്‍ച്ചകളിലും പരിഹാരമായില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച നരേന്ദ്രമോദിയുമായി മെഹബൂബ ചര്‍ച്ച നടത്തി. നേരത്തെയുള്ള രാഷ്ട്രീയ ധാരണയനുസരിച്ച് മുന്നോട്ടുപോകാനാണ് ഇരുനേതാക്കളും തീരുമാനിച്ചത്. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം നാളെ ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News