കൗമാരക്കാരികളെ വശീകരിക്കാൻ പുരുഷവേഷം കെട്ടിയ സ്ത്രീക്ക് തടവുശിക്ഷ; പെൺകുട്ടികളെ വലയിലാക്കിയിരുന്നത് പുരുഷന്റെ പേരിൽ പ്രൊഫൈലുണ്ടാക്കി

കൗമാരക്കാരികളായ പെൺകുട്ടികളെ വശീകരിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ പുരുഷവേഷം കെട്ടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെനിഫർ സ്റ്റെയ്ൻസ് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവരെ 39 മാസം തടവിനു ശിക്ഷിച്ചു. പുരുഷന്റെ പേരിൽ പ്രൊഫൈലുണ്ടാക്കി അതുവഴി പെൺകുട്ടികളെ വശീകരിക്കുകയായിരുന്നു ഇവരുടെ പരിപാടി. ജാസൺ എന്ന പേരിലായിരുന്നു പ്രൊഫൈലുണ്ടാക്കിയത്. 12 മുതൽ 17 വയസ്സു വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ജെനിഫർ ലക്ഷ്യമിട്ടിരുന്നത്.

ജെനിഫറിന്റെ ചില ബന്ധങ്ങൾ ഒരുവർഷത്തോളം നീണ്ടുനിന്നിരുന്നു. കൃത്രിമലിംഗം ഉപയോഗിച്ചാണ് ജെനിഫർ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നത്. ഈ കൃത്രിമ ലിംഗം ജെനിഫറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ബന്ധത്തിലേർപ്പെടുന്ന സമയങ്ങളിൽ കോണ്ടവും ഉപയോഗിച്ചിരുന്നു. ലൈംഗിക പീഡനത്തിനും ഇരയായ പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിനുമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിക്കുന്നതിൽ പ്രതി വിജയിച്ചെന്ന് ബ്രിസ്റ്റൾ പോസ്റ്റിലെ കോടതി നിരീക്ഷിച്ചു.

താൻ പുരുഷനാണെന്ന് ഇരകളെ വിശ്വസിപ്പിക്കാൻ ജെനിഫർ കഠിനമായ പ്രയത്‌നങ്ങളാണ് നടത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കായാണ് ജെനിഫർ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ജെനിഫറിന്റെ കൃത്രിമത്വം മറ്റൊരാൾക്ക് വിശ്വസിക്കാൻ പോലും പ്രയാസമുള്ള രീതിയിലായിരുന്നു. ഇവരുടെ ഇരയായ ഒരു പെൺകുട്ടിക്ക് ഇപ്പോഴും ജെനിഫർ സ്ത്രീയാണെന്ന് വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഇരകളുടെ കുടുംബങ്ങളിൽ നിന്നും പൊലീസിന് മികച്ച പിന്തുണയും കിട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News