അഴീക്കോട് എംവി നികേഷ് കുമാറിനെതിരെ പോസ്റ്റര്‍ പതിച്ചത് ലീഗ് പഞ്ചായത്തംഗം; നാട്ടുകാര്‍ കണ്ടതോടെ ലീഗ് നേതാവ് ഓടി രക്ഷപെട്ടു

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ലീഗിന്റെ പഞ്ചായത്ത് അംഗം. ഒന്നാംവാര്‍ഡിലെ പഞ്ചായത്ത് അംഗമായ ലീഗ് നേതാവ് ഫസലാണ് സ്വന്തമായി തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിന് ശേഷം ഒട്ടിച്ച പോസ്റ്റര്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ കണ്ടു. ഇതോടെ ഫസല്‍ ഓടി രക്ഷപെട്ടു.

ഫസല്‍ മൊബൈലില്‍ പകര്‍ത്തിയ പോസ്റ്ററിന്റെ ചിത്രം ചില ചാനലുകള്‍ക്ക് കൈമാറി. ഇതാണ് നികേഷ്‌കുമാറിനെതിരെ അഴീക്കോട് പോസ്റ്ററെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ കാണിച്ചത്. ‘കൂത്തുപറമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ച എംവി രാഘവന്റെ മകന്‍ നികേഷ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിക്കുക, പിണറായി വിജയന്‍ നീതി പാലിക്കുക’ തുടങ്ങിയ വാചകങ്ങളാണ് കെട്ടിടത്തില്‍ രണ്ട് സ്ഥലങ്ങളിലായി പതിച്ച പോസ്റ്ററിലെ ഉള്ളടക്കം.

അഴീക്കോട് കടപ്പുറം റോഡിലാണ് ഫസലിന്റെ വീട്. പോസ്റ്റര്‍ പതിക്കാനാണ് പുലര്‍ച്ചെ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസിന് മുന്നിലെത്തിയത്. പോസ്റ്റര്‍ ഒട്ടിച്ച് മൊബിൈലില്‍ പകര്‍ത്തുന്നത് നാട്ടുകാര്‍ കണ്ടതോടെ ഫസല്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് പോസ്റ്ററിന്റെ ഫോട്ടോ ചാനലുകള്‍ക്ക് കൈമാറിയത്. ‘മാര്‍സിസ്റ്റ് ഫോറ’ത്തിന്റെ പേരിലാണ് ഫസല്‍ അഴീക്കോട് വ്യാജ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News