മനുഷ്യമണം തിരിച്ചറിഞ്ഞ ഷേര്‍ഖാനില്‍നിന്ന് മൗഗ്ലി എങ്ങനെ രക്ഷപെടും; ചെന്നായ്ക്കൂട്ടം രക്ഷകരാകുമോ; പേടിപ്പെടുത്തുന്ന വീഡിയോയുമായി ‘ജംഗിള്‍ ബുക്ക്’

കാട്ടിന് നടുവിലെ അസാധാരണമായ മണം കാട്ടിലെ വലിയ പൂച്ചയായ ഷേര്‍ഖാന്‍ കടുവ തിരിച്ചറിഞ്ഞുകഴിഞ്ഞു. ചെന്നായ്ക്കൂട്ടത്തിനിടയില്‍ ഒരു മനുഷ്യക്കുട്ടിയുടെ മണമാണത് എന്ന് ഷേര്‍ഖാന്‍ ചെന്നായ്ക്കൂട്ടത്തോട് പറയുകയും ചെയ്തു. മൗഗ്ലി ഞങ്ങളുടെ ഭാഗമാണ് എന്ന് അകേല ഷേര്‍ഖാനോട് വ്യക്തമാക്കുകയും ചെയ്തു. മനുഷ്യന്റെ പേര് നല്‍കിയെന്നതുകൊണ്ടുമാത്രം ആര്‍ക്ക് അവനെ അപായപ്പെടുത്താനാവുമെന്നായിരുന്നു അകേലയുടെ മറുചോദ്യം. മറുപടി പറയുമ്പോള്‍ മൗഗ്ലി അകേലയുടെ പിന്നില്‍ത്തന്നെ ഉണ്ടായിരുന്നു.

മനുഷ്യക്കുട്ടിയും മനുഷ്യനാണ്. ചെന്നായയല്ല എന്ന് മുരണ്ട് ഷേര്‍ഖാന്‍ തടാകത്തിനപ്പുറം നിലയുറപ്പിച്ചു. മൗഗ്ലിക്ക് എന്ത് സംഭവിക്കും. ആക്രമണത്തില്‍ മുറിവേറ്റ മുഖവുമായി മനുഷ്യമാസം തേടി ചെന്നായ്ക്കൂട്ടത്തെ കടന്ന് ഷേര്‍ഖാന് മൗഗ്ലിയുടെ അടുത്തെത്താനാവുമോ എന്നാണ് വീഡിയോ ഉയര്‍ത്തുന്ന ചോദ്യം. ഷേര്‍ഖാനെ അവതരിപ്പിക്കുന്ന വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

മൗഗ്ലിയായി നീല്‍ സേഥിയാണ് വേഷമിടുന്നത്. ഇദ്രിസ് എല്‍ബയാണ് ഷേര്‍ഖാന് ശബ്ദം നല്‍കുന്നത്. ബെന്‍ കിംഗ്‌സ്‌ലി, ബില്‍ മുറേ, സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രമുഖര്‍. ജോണ്‍ ഫാവ്‌റു ആണ് ചിത്രത്തിന്റെ സംവിദായകന്‍. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ കളയ്ക്ക് ജസ്റ്റിന്‍ മാര്‍ക്‌സ് ആണ് തിരക്കഥയെഴുതിയത്.

ജംഗിള്‍ബുക്കില്‍ ഷേര്‍ഖാനെ അവതരിപ്പിക്കുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News