ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്

മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉപയോഗത്തിന്റെ ദൈർഘ്യവും കൂടുകയാണ്. ഒപ്പം പലരിലും കണ്ടുവരുന്ന ഒരു സഭാവമാണ് മൊബൈൽ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക എന്നത്. എന്നാൽ, ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ കൊണ്ടു പോകുന്നവരോട് ഒരു മുന്നറിയിപ്പുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല, ഫോണിൻമേൽ ബാക്ടീരിയ കേറാനും സാധ്യതയുണ്ട്.

രോഗങ്ങൾ പരത്തുന്ന രോഗാണുക്കളും കീടങ്ങളും ഉള്ള സ്ഥലമാണ് ബാത്ത്‌റൂം.
അതായത് ബാത്ത്‌റൂമുകളിൽ ഏറ്റവുമധികം ബാക്ടീരിയകൾ ഉള്ള സ്ഥലം വാതിൽ, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ്. ബാത്ത്‌റൂമുകളിൽ ധാരാളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതായത് ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന നാലിലൊരു ആളുകൾക്കും കടുത്ത പകർച്ച വ്യാധികൾ പിടിപെടുന്നതായി പഠനത്തിൽ കണ്ടെത്തി. കൈ സോപ്പിട്ട് കഴുകിയാൽ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ് ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അതിന്റെ എഫക്ട് ആറടി ദൂരം വരെ പ്രതിഫലിക്കും.

പബ്ലിക് ടോയ്‌ലറ്റ് ആണെങ്കിൽ പറയുകയും വേണ്ട. അവിടങ്ങൡ ഫോൺ സൂക്ഷിക്കാൻ ഒരു ഹോൾഡറുണ്ടാകും. ഇതാണ് ഏറ്റവുമധികം കീടാണുക്കളെ വഹിക്കുന്നത്. അപ്പോൾ ഫ് ളഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്.

ഇ-കോളി, സാൽമോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ്, വയറിളക്കം തുടങ്ങി ഇത്തരക്കാർക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങളുടെ പട്ടിക നീളും. മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതെ കൈകൊണ്ട് കണ്ണിൽ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. മാത്രമല്ല, ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞ് ഫോൺ കഴുകാൻ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോൾ അത് ധാരാളം കീടാണുക്കളെ വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News