ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ലൈംഗിക പീഡനക്കേസിൽ ആറുവർഷം തടവ്; 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നു കേസ്

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആദം ജോൺസണ് ആറുവർഷം തടവുശിക്ഷ. 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ചുംബിക്കുകയും പെൺകുട്ടിയെ കൊണ്ട് വദനസുരതം ചെയ്യിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. കേസിൽ ജോൺസൺ കുറ്റക്കാരനാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കാറിൽ വച്ച് ചുംബിച്ചതായി ജോൺസൺ കോടതിയിൽ സമ്മതിച്ചിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ച കേസിലും താരം കുറ്റക്കാരനാണെന്നു കണ്ടെത്തി. താരവുമായി വദനസുരതം നടത്തിയിട്ടുണ്ടെന്നു പെൺകുട്ടിയും കോടതിയിൽ സമ്മതിച്ചിരുന്നു.

വിശ്വാസവഞ്ചനയാണ് താരം കാണിച്ചതെന്ന് വിധി പറഞ്ഞു കൊണ്ട് ജഡ്ജ് പറഞ്ഞു. ആരാധകരെ മാനസികമായി തകർത്തതായും ജഡ്ജ് വിലയിരുത്തി. പെൺകുട്ടി 16 വയസ്സിനു താഴെ പ്രായം ആണെന്ന് അറിഞ്ഞിട്ടും താരം അവളുമായി ബന്ധത്തിലേർപ്പെടുകയായിരുന്നെന്നു കണ്ടെത്തി. താരത്തിന്റെ റേഞ്ച് റോവർ കാറിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ധാരാളം ഭീഷണികളെ നേരിട്ടതായും ചീത്തവിളി കേട്ടതായും കോടതി കണ്ടെത്തി.

ജോൺസൺ രണ്ടുതവണ പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. ടീഷർട്ട് ഓട്ടോഗ്രാഫ് ചെയ്ത് വാങ്ങിച്ചപ്പോൾ താരം ചുംബനം ചോദിച്ചതായി പെൺകുട്ടി പരാതിപ്പെട്ടു. കഴിഞ്ഞ ജനുവരി 17നായിരുന്നു ഇത്. തുടർന്ന് പെൺകുട്ടിയുമായി താരം നിരന്തരം മെസേജ് ചെയ്യാറുണ്ടായിരുന്നു. പലപ്പോഴും അന്ന് നന്ദി സൂചകമായി താൻ നൽകിയ ചുംബനത്തെകുറിച്ച് പറയാറുണ്ടായിരുന്നെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News