ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; ഇറാന്റെ ജയം എതിരില്ലാത്ത നാല് ഗോളിന്

ടെഹ്‌റാന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഏഷ്യന്‍ ഗ്രൂപ്പില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ ഇറാനോട് തോറ്റു. ആസാദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാ പ്രതിരോധവും പാളിയ കാഴ്ചയായിരുന്നു മൈതാനത്ത് കണ്ടത്.

കളിയുടെ 33-3ം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി മിഡ് ഫീല്‍ഡര്‍ ഇഹ്‌സന്‍ ഹജ്‌സഫി ഗോളാക്കി മാറ്റി. ഹാജി സഫിയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇറാന്‍ ഒരു ഗോളിന് പിന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ഇറാന്റെ മൂന്ന് ഗോളുകളും പിറന്നത്. സര്‍ദാര്‍ അസ്മൗനിലൂടെയായിരുന്നു രണ്ടാം ഗോള്‍. ഹാജി സഫിയുടെ കോര്‍ണര്‍ പാസ് അസ്മൗന്‍ ഗോളാക്കി മാറ്റി. അധികം വൈകാതെ അടുത്ത ഗോളും പിറന്നു. 66-ാം മിനുട്ടില്‍ ഹാജി സഫി തുറന്ന പെനാല്‍ട്ടി പാസ് ഇഹ്‌സന്‍ ഗോളാക്കി മാറ്റി. ഇഹ്‌സന്റെ രണ്ടാം ഗോള്‍ പിറക്കുമ്പോള്‍ ഇറാന്റെ ലീഡ് എതിരില്ലാത്ത മൂന്ന് ഗോളായി ഉയര്‍ന്നു.

78-ാം മിനുട്ടില്‍ അലിറെസ ജഹന്‍ബക്ഷ് അവസാന ഗോളും നേടി. അപ്പോഴേക്കും ഇന്ത്യ ദയനീയ പതനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. കളിയുടെ അവസാന നിമിഷങ്ങളില്‍ ഇന്ത്യയ്ക്ക് കാര്യമായ ഒരു പ്രതിരോധം ഉയര്‍ത്താനും കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് വിദൂര പ്രതീക്ഷ മാത്രമാണുള്ളത്. 29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News