ബ്രസല്‍സ്: ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വിജയം പങ്കുവച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പുതിയ വീഡിയോ പുറത്തുവിട്ടത്. ഭീകരാകമണത്തിലെ വിജയം പങ്കുവച്ചും അനുയായികളോട് ജിഹാദിന് ആഹ്വാനം ചെയുന്നതുമാണ് പുറത്തുവന്ന വീഡിയോ. മധ്യേഷ്യയില്‍ ഭീകരവാദികള്‍ക്കെതിരെ പോരാടുന്ന സഖ്യത്തിന്റെ ഭാഗമാണ് ബെല്‍ജിയമെന്ന് വീഡിയോയിലൂടെ ഐഎസ് ഓര്‍മ്മിപ്പിക്കുന്നു.
ഐഎസ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. പാരിസില്‍ നംബറില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരാണ് ഇതിലുള്ളതെന്ന് കരുതുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ക്കെതിരെ സഖ്യകക്ഷികള്‍ നടത്തുന്ന ആക്രമണത്തെപ്പറ്റിയും വീഡിയോയില്‍ പരാമര്‍ശിക്കുന്നു. ഇറാഖിലും ലെവന്റിലുമുള്ള മുസ്‌ലിംകള്‍ക്ക് നേരെ രാപ്പകല്‍ വ്യത്യാസമില്ലാതെ ബോംബ് വര്‍ഷിക്കുന്നതില്‍ ബെല്‍ജിയത്തിന്റെ വിമാനങ്ങളും ഉണ്ട്. അവിശ്വാസികള്‍ക്കെതിരെയുള്ള യുദ്ധം ഇസ്‌ലാമിന്റെ പ്രധാനഭാഗമാണ്. ഇക്കാര്യം ഇസ്‌ലാമിന്റെ ചരിത്രത്തെപ്പറ്റി നന്നായി അറിയുന്നവര്‍ക്ക് മനസിലാകുമെന്നും വീഡിയോയില്‍ ഐഎസ് ഭീകരര്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ പുറത്തുവിട്ട വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here