ട്വന്റി 20യില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടമാണ്; പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെയും, ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെയും നേരിടും

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെയും, ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെയും നേരിടും. സെമി സാധ്യത മങ്ങിയെങ്കിലും ഓസീസിനെതിരായ മത്സരം പാക്കിസ്ഥാന് അഭിമാന പോരാട്ടമാണ്. ഗ്രൂപ്പ് വണ്ണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് പോരാട്ടവും നിര്‍ണായകമാണ്.

ട്വന്റി 20യില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടമാണ്. സെമിയിലേക്കുളള ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഓസ്‌ട്രേലിയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന് ഇന്ന് ജയിച്ചേ മതിയാകൂ. മൂന്ന് മത്സരങ്ങളില്‍ നിന്നായി ഒരു ജയം മാത്രം നേടിയ അഫ്രിദിക്കും സംഘത്തിനും സൂപ്പര്‍ ടെന്നിലെ അവസാന മത്സരവും കൈവിട്ടാല്‍ നാട്ടില്‍ ആരാധകരുടെ കലാപക്കൊടി കാണേണ്ടി വരും. അടുത്ത പോരാട്ടം ഇന്ത്യക്കെതിരേ ആയതിനാല്‍ മത്സരം വിട്ടുകൊടുക്കാന്‍ കങ്കാരുക്കളും തയ്യാറല്ല. അതിനാല്‍ ഇരുവര്‍ക്കും മത്സരം ജീവന്‍ മരണ പോരാട്ടമാണ്. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ഗ്രൂപ്പ് വണ്ണിലാകട്ടെ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പോരാട്ടവും നിര്‍ണായകമാണ്. ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും കീഴടക്കിയ വിന്‍ഡീസിന് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. ഗെയ്ല്‍ മിന്നിക്കത്തിയാലും മറുഭാഗത്ത് മാരക പ്രഹരശേഷിയുളള നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ക്രിസ് മോറീസിന്റെ വരവോടെ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗും മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 200 റണ്‍സിന് മുകളില്‍ ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു.

വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News