വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ചാലക്കുടി: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മേലൂര്‍ അടിച്ചിലി സ്വദേശികളായ തോട്ടത്തില്‍ ജോര്‍ജുകുട്ടി (52), മകള്‍ ലിബി(21), ലിബിയുടെ ഭര്‍ത്താവും ആലപ്പുഴ മുഹമ്മ സ്വദേശിയുമായ അജോമോന്‍ (28) എന്നിവരാണ് മരിച്ചത്. ജോര്‍ജുകുട്ടിയുടെ ഭാര്യ ഷീല (48) ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്.

വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനു പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ വൈകുന്നേരം തഞ്ചാവൂരില്‍ അപകടത്തില്‍പെടുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തൃശിനാപ്പിള്ളി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോണ്‍ട്രാക്ടറാണ് ജോര്‍ജുകുട്ടി. ഗള്‍ഫിലായിരുന്ന അജോമോന്‍ കഴിഞ്ഞമാസമാണ് അവധിക്ക് നാട്ടിലെത്തിയത്. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ലിബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here