ചരിത്രതീരുമാനവുമായി കേരള സര്‍വകലാശാല; അപേക്ഷാ ഫോമുകളില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കുള്ള കോളവും; തീരുമാനം യുജിസി നിര്‍ദേശപ്രകാരം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അപേക്ഷാ ഫോമുകളില്‍ സ്ത്രീ, പുരുഷ ലിംഗ കോളങ്ങള്‍ക്കൊപ്പം ഭിന്നലിംഗക്കാര്‍ക്കുള്ള കോളവും ചേര്‍ക്കാന്‍ തീരുമാനം. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കോളം ഉള്‍പ്പെടുത്താനായി യുജിസിയാണ് നിര്‍ദ്ദേശിച്ചത്.

ബുധനാഴ്ചയാണ് ഈ നിര്‍ദേശത്തെ സിന്‍ഡിക്കേറ്റ് അംഗീകരിച്ചത്. കഴിഞ്ഞ ആറുമാസക്കാലമായി ഇക്കാര്യം പരിഗണനയിലായിരുന്നെന്ന് വൈസ് ചാന്‍സിലര്‍ പി.കെ രാധാകൃഷ്ണന്‍ അറിയിച്ചു. കോളം ഉള്‍പ്പെടുത്തിയതില്‍ മാത്രം ഒതുങ്ങില്ല, ഭിന്നലിംഗക്കാരോടുള്ള സമീപനമെന്നും അദ്ദേഹം അറിയിച്ചു.

ബംഗളൂരു സര്‍വകലാശാലയിലാണ് ഭിന്നലിംഗക്കാര്‍ക്കായുള്ള കോളം ഫോമുകളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ആദ്യം നടപ്പിലാക്കിയത്. ദില്ലി സര്‍വകലാശാലയിലും ജാമിയ മിലിയ സര്‍വകലാശാലകളിലും ഈ തീരുമാനം നടപ്പിലാക്കിയിരുന്നു. 2014ല്‍ യുജിസി ഭിന്നലൈംഗിക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News