ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബാബാ രാംദേവ്; എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയും

ദില്ലി: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബാബാ രാംദേവ്. ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നത് ബാബ രാംദേവും ബിജെപിയുമാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കിഷോര്‍ ഉപാധ്യയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാംദേവ്.

താനും അമിത് ഷായും ചേര്‍ന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വപ്നത്തില്‍ പോലും ഒരു കോണ്‍ഗ്രസ് എംഎല്‍എയോടോ പാര്‍ട്ടി പ്രവര്‍ത്തകരോടോ സംസാരിച്ചിട്ടില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുമെന്നും രാഷ്ട്രീയ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണെന്നും രാംദേവിന്റെ പറഞ്ഞു.

രാംദേവ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കിഷോര്‍ ഉപാധ്യ ആരോപിച്ചിരുന്നു. നിയമസഭയില്‍ സര്‍ക്കാരിനെതിരെ വിമത എം.എല്‍.എമാര്‍ രംഗത്ത് വന്ന മാര്‍ച്ച് 18ന് മുമ്പ് രാംദേവ് ഇവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമിത് ഷായാണെന്നും കിഷോര്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News