മരണത്തെയും ട്രോള്‍ ചെയ്യുന്ന സോഷ്യല്‍മീഡിയ മലയാളികള്‍ക്കെതിരെ ജോയ് മാത്യു; ഔചിത്യബോധമില്ലാത്ത കോമാളികള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല

അടുത്തിടെ അന്തരിച്ച മലയാള ചലച്ചിത്രപ്രവര്‍ത്തകരെ പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. യുവതാരം ജിഷ്ണുവിന്റെ മരണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തിയ ശേഷമാണ് ജോയ് മാത്യു ഫേസ്ബുക്കികള്‍ക്കെതിരെ തിരിയുന്നത്.

‘ഔചിത്യബോധമില്ലാത്ത ചില കോമാളികള്‍ ഇനി ഫേസ്ബുക്കില്‍ ചില വളിപ്പുമായി വരും, ഈ വര്‍ഷം മരിച്ചുപോയ സിനിമാക്കാരുടെ ലിസ്റ്റുമായി. സ്വര്‍ഗ്ഗത്തിലോ മറ്റോ നടക്കുന്ന സിനിമാ ചിത്രീകരണത്തിലേക്കു ദൈവം വിളിച്ചതാണ് എന്നൊക്കെ വലിയ കോമഡി പറയുന്നു എന്ന ധാരണയില്‍. അത്തരം കോമാളികള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല എന്നറിയിക്കട്ടെ’- ജോയ് മാത്യു പറയുന്നു.

joy mathew

തന്റെ കമന്റ് ബോക്‌സില്‍ ഇത്തരത്തില്‍ കമന്റിട്ടവര്‍ക്കെതിരെ ജോയ് മാത്യു മുന്‍പും രംഗത്തെത്തിയിരുന്നു.

joy mathew (2)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News