പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് സന്ദര്‍ശകരെ അനുവദിക്കരുതെന്നു പറഞ്ഞത് ഡോക്ടര്‍മാര്‍; ചില ചുറ്റുപാടുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നെന്നു കഥാകാരന്‍ സേതു

തിരുവനന്തപുരം: പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലാണെന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കഥാകാരന്‍ സേതു. കുഞ്ഞബ്ദുള്ളയെക്കുറിച്ചു സത്യവിരുദ്ധമായ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ആരോഗ്യപരമായ ചില കാരണങ്ങളാലാണ് സന്ദര്‍ശകരെ ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വിശദീകരിച്ചാണു സേതുവിന്റെ കുറിപ്പ്.

കുഞ്ഞബ്ദുള്ളയുടെ ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയ കുടുംബത്തെ അഭിനന്ദിക്കുന്നതിനു പകരം എത്രയോ വ്യാഖ്യാനങ്ങളാണു പുറത്തുവന്നത്. ചില ചുറ്റുപാടുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്നു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും സേതു പറയുന്നു. നാലരപതിറ്റാണ്ടു കാലമായി കുഞ്ഞബ്ദുള്ളയുമായി അടുത്തബന്ധം പുലര്‍ത്തുന്ന സേതു ഏതാനും നാളുകള്‍ക്കു മുമ്പു കുഞ്ഞബ്ദുള്ളയെ കണ്ടപ്പോള്‍ ഒന്നിച്ചെടുത്ത ചിത്രങ്ങളും സഹിതമാണ് ഫേസ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കുഞ്ഞബ്ദുള്ളയെപ്പറ്റി സത്യവിരുദ്ധമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ (സമൂഹമാധ്യമങ്ങളില്‍ വരെ) വന്നിരുന്നു. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ സന്ദര്‍ശകരെ ഒഴിവാക്കണമെന്ന് പറഞ്ഞത് ഡോക്ടര്‍മാരാണു. അതു കൊണ്ട് തന്നെ അക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയ കുടുംബത്തെ അഭിനനന്ദിക്കുന്നതിനു പകരം എത്രയോ വ്യാഖ്യാനങ്ങളാണു പുറത്ത് വന്നത്. ചില ചുറ്റുപാടുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന് സമൂഹം തിരിച്ചറിയേണ്ടിരിക്കുന്നു. കലാകാരന്റെ സ്വകാര്യതയില്‍ വേണ്ടതിലേറെ കടന്നു കയറാന്‍ നോക്കുന്ന സുഹ്രുത്തുക്കളെന്ന് (?) അവകാശപ്പെടുന്നവര്‍ കലാഭവന്‍ മണിയുടെ കാര്യം ഓര്‍ക്കുക. നല്ല ആരോഗ്യമുള്ളപ്പോള്‍ ചുറ്റും കൂടാന്‍ ആളുകള്‍ കാണും. അത് മോശമാകുമ്പോള്‍ നോക്കാന്‍ കുടുംബമേ ബാക്കി കാണൂ..അതു കൊണ്ട് ഒരു അപേക്ഷ മാത്രം. തല്‍ക്കാലം അയാളെ വെറുതെ വിടുക, ആരോഗ്യം വീണ്ടെടുക്കാന്‍ അനുവദിക്കുക.
നാലര പതിറ്റാണ്ടു കാലത്തെ ഈ ബന്ധം എനിക്ക് വളരെ വിലപ്പെട്ടതാണു. ഏതാനും നാളുകള്‍ക്ക് മുമ്പു വരെ ഞാന്‍ കണ്ടിരുന്നു. അന്ന് എടുത്ത ഫോട്ടോകള്‍ ഇവിടെ; ഒരു വടക്കന്‍ സെല്‍ഫി വരെ.

കുഞ്ഞബ്ദുള്ളയെപ്പറ്റി സത്യവിരുദ്ധമായ വാർത്തകൾ ചില മാധ്യമങ്ങളിൽ (സമൂഹമാധ്യമങ്ങളിൽ വരെ) വന്നിരുന്നു. ആരോഗ്യപരമായ ചില കാരണ…

Posted by Sethu Madhavan on Thursday, 24 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News