ഗോസിപ്പുകള്‍ നായകന്മാരേക്കാള്‍ ബാധിക്കുന്നത് നായികമാരെയാണെന്ന് ഉണ്ണി മുകുന്ദന്‍; സനുഷ മികച്ച താരങ്ങളില്‍ ഒരാള്‍

സോഷ്യല്‍മീഡിയയില്‍ സിനിമാ താരങ്ങളുടെ പേരില്‍ വരുന്ന ഗോസിപ്പുകള്‍ നായകന്മാരേക്കാള്‍ ബാധിക്കുന്നത് നായികമാരെയാണെന്ന് യുവതാരം ഉണ്ണി മുകുന്ദന്‍.

ഗോസിപ്പുകള്‍ സൃഷ്ടിക്കുന്നവര്‍ അത് സ്വീകരിക്കുന്നവരെ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഇത് നായകന്മാരേക്കാള്‍ നായികമാരെയാണ് ബാധിക്കുന്നതെന്ന് മറന്നുപോകുന്നു. അതേസമയം, അതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഒന്നുമില്ല എന്നതാണ് ഏറെ ദുഖകരമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഗോസിപ്പുകള്‍ ഒരുപാടി വന്നതിനാല്‍ എന്നെ അത് ബാധിക്കില്ല. എന്നാല്‍ തനിക്കൊപ്പം പേരു ചേര്‍ക്കപ്പെടുന്നവരുടെ കരിയറിനെ അത് ബാധിക്കുമെന്ന് ഉണ്ണി പറയുന്നു. സഹപ്രവര്‍ത്തക എന്ന നിലയില്‍ സനുഷ താന്‍ അഭിനയിച്ചിട്ടുള്ള മികച്ച സഹതാരങ്ങളില്‍ ഒരാളാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സനുഷയെയും ഉണ്ണിയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രചരണം കഴിഞ്ഞ ആഴ്ച്ച സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. പിന്നീടതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. താനിപ്പോള്‍ വിവാഹിതനാകുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു സോഷ്യല്‍മീഡിയ വഴി പ്രചാരണം.

നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും സനുഷയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News