ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ മാനവശേഷി വിഭവവികസന മന്ത്രാലയത്തിനു കീഴില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ ബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എംഎസ്‌സി കൗണ്‍സിലിംഗ് സൈക്കോളജി, എംഎ ഡെവലപ്‌മെന്റ് പോളിസി ആന്‍ഡ് പ്രാക്ടീസ്, എംഎ ജെന്‍ഡര്‍ സ്റ്റഡീസ്, എംഎ ലോക്കല്‍ ഗവേണന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ്, എംഎ സോഷ്യല്‍ വര്‍ക്ക് (യൂത്ത് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ്) എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്കും ബി.വോക് അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്റ് ഓണ്‍ട്രപണര്‍ഷിപ്പ്, ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ എന്നീ ത്രിവത്സര കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷിക്കാനാവൂ. ഏപ്രില്‍ പതിനഞ്ചാണ് അപേക്ഷിക്കാനുള്ള അവസാനദിവസം. ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgniyd.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.