കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി; അന്വേഷണം തൃപ്തികരമെന്നും ഡിജിപി

ചാലക്കുടി: കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് ഡിജിപി ടി.പി സെൻകുമാർ. മരണകാരണം സംബന്ധിച്ച് പൊലീസ് തിടുക്കപ്പെട്ട് നിഗമനത്തിൽ എത്തില്ല. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം വിലയിരുത്തി. മണിയുടെ മരണം അന്വേഷിക്കുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശ്ശൂർ റേഞ്ച് ഐജി എം.ആർ അജിത്ത് കുമാർ, ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജൻ, ഡിവൈഎസ്പി കെ.എസ് സുദർശൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News