ബൈക്കിടിച്ചത് ചോദ്യം ചെയ്തതിന് ദില്ലിയില്‍ ദന്തഡോക്ടറെ പതിനഞ്ചംഗ സംഘം തല്ലിക്കൊന്നു; അക്രമികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ദില്ലി: വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിടിച്ചതു ചോദ്യം ചെയ്തതിന് പ്രതികാരമായി പതിനഞ്ചംഗ സംഘം ദില്ലിയില്‍ ദന്തഡോക്ടറെ തല്ലിക്കൊന്നു. നാല്‍പതുവയസുകാരനായ ഡോ. പങ്കജ് നാരംഗാണു മരിച്ചത്. വികാസ്പുരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത നാലു പേരടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇന്നലെ വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ഡോ. നാരംഗ്. വഴിക്കുവച്ചു നാരംഗിനെ ഒരു ബൈക്കിടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ ബൈക്കിലെത്തിയവര്‍ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. രാത്രി ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ഡോ. നാരംഗിന്റെ വീട്ടിലെത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. നാരംഗിന്റെ രക്ഷയ്‌ക്കെത്തിയ സമീപവാസികളെയും അക്രമികള്‍ ആക്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News