സിയാച്ചിനില്‍ വീണ്ടും ഹിമപാതം; ജവാനെ കാണാതായി; ഒരു സൈനികനെ രക്ഷപെടുത്തി

ശ്രീനഗര്‍: സിയാച്ചിനിലുണ്ടായ കടുത്ത മഞ്ഞിടിച്ചിലില്‍ ജവാനെ കാണാതായി. സൈന്യത്തിന്റെ പതിവ് പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സൈനികനാണ് കാണാതായത്. ഒരാളെ രക്ഷപെടുത്തി. എന്നാല്‍ രക്ഷപെടുത്തിയ ജവാന്റെ നില ഗുരുതരമാണ്.

കാണാതായ സൈനികന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. രാവിലെ ഏഴരയ്ക്കും എട്ടിനും ഇടയിലാണ് ഹിമപാതമുണ്ടായത്. ഇതിനിടയിലാണ് രണ്ട് സൈനികരെ കാണാതായതും. കശ്മീരിലെ ലഡാക് മേഖലയിലാണ് സിയാച്ചില്‍ മഞ്ഞുമലകളിലാണ് ഹിമപാതം ഉണ്ടായത് എന്നാണ് സൈന്യം നല്‍കുന്ന വിവരം.

കഴിഞ്ഞയാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തെരച്ചിലിന് ഒടുവില്‍ 12 അടി താഴ്ചയില്‍നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞമാസമുണ്ടായ ഹിമപാതത്തില്‍ മലയാളിയടക്കം 10 സൈനികരാണ് ജീവന്‍വെടിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News