ബ്രസൽസിൽ ആണവനിലയം ആക്രമിക്കാനും ഭീകരർ പദ്ധതിയിട്ടിരുന്നു; ആസൂത്രണം പാരിസ് ആക്രമണത്തിനു തൊട്ടുപിന്നാലെ

ബ്രസൽസ്: ബ്രസൽസിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ ആണവനിലയം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ആക്രമണത്തിനു മുന്നോടിയായി ബെൽജിയം ആണവനിലയത്തിനു സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞ 10 മണിക്കൂർ നീണ്ട ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഡിസംബറിൽ നടത്തിയ ഒരു റെയ്ഡിലാണ് ബെൽജിയൻ ന്യൂക്ലിയർ പ്രോഗ്രാം റിസേർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡയറക്ടറുടെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തത്. നവംബറിലെ പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞയാഴ്ച ബ്രസൽസിൽ പൊട്ടിത്തെറിച്ച ചാവേറുകൾ അന്നുതന്നെ ബെൽജിയം ആണവനിലയത്തിനു സമീപം ചുറ്റിനടന്നിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇബ്രാഹിം ഖാലിദ് അൽ ബക്രോയ് എന്നീ സഹോദരങ്ങൾ ആണവനിലയത്തിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിലയിരുത്തൽ. ആണവനിലയത്തിന്റെ ഡയറക്ടർ ആയിരുന്നു ഇവർക്ക് വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും അധികൃതർ സംശയിക്കുന്നു. ഭീകരർ ഡയറക്ടറെ തട്ടിക്കൊണ്ടു പോയി അങ്ങനെ നിലയത്തിനകത്തു കയറാനാണ് പദ്ധതിയിട്ടിരുന്നത്. ബെൽജിയൻ ദേശീയ മാധ്യമം ലാ ഡെർണിയർ ഹ്യുവർ എന്ന പത്രമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ബെൽജിയൻ-ഫ്രഞ്ച് ആണവനിലയങ്ങൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ബ്രസൽസിലെ സാവെൻടെം എയർപോർട്ടിലും മെൽബീക് മെട്രോ സ്‌റ്റേനിലുമുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ31 പേരാണ് കൊല്ലപ്പെട്ടത്. 200-ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News