ചാരനെന്ന് ആരോപിച്ച് ഇന്ത്യക്കാരനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു; കുല്‍യാദവ് റോയുടെ ഏജന്റ് അല്ലെന്ന് ഇന്ത്യയുടെ വിശദീകരണം

ഇസ്ലാമബാദ്: ചാരനെന്ന് ആരോപിച്ച് ഇന്ത്യക്കാരനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. മുന്‍ നാവിക ഓഫീസറായ കുല്‍ യാദവ് ഭൂഷണിനെയാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ബലൂചിസ്താനില്‍ പ്രശ്‌നം സൃഷ്്ടിക്കാന്‍ തയ്യാറെടുത്തു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ ഏജന്റ് ആണ് എന്നാണ് പാക് നിലപാട്.

എന്നാല്‍ പാകിസ്താന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് സ്വയംവിരമിച്ചയാളാണ് കുല്‍ദേവ് എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമില്ല. മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ല. പാകിസ്താനുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ പ്രതിനിധി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News