മോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സേവനാവകാശ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം; പ്രഖ്യാപനമല്ല, ഇച്ഛാശക്തിയാണ് മോദിക്ക് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ സേവനാവകാശത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 60 ദിവസത്തിനുളളില്‍ ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ പരിഹാരമുണ്ടാക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി ചെയ്യേണ്ടത് ഇതാണ്. കേന്ദ്രത്തില്‍ നിയമം കൊണ്ടുവന്ന് ഇച്ഛാശക്തിയോടെ നടപ്പില്‍ വരുത്താതെ ഇത്തരംപ്രഖ്യാപനം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. വിദേശ രാഷ്ട്രങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്ത് കൊണ്ടുവരുമെന്നാണ് നരേന്ദ്രമോഡി പറഞ്ഞത്. നിരവധി 60 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോഡി കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. യാഥാര്‍ത്ഥ്യം മനസിലാക്കുന്ന ജനങ്ങള്‍ മോഡിയുടെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയേ നല്‍കൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരിയുടെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

60 ദിവസത്തിനുളളിൽ ജനങ്ങൾ നൽകുന്ന പരാതിയിൽ പരിഹാരമുണ്ടാക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആത്മാർത്ഥതയുണ്ട…

Posted by Kodiyeri Balakrishnan on Friday, 25 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here