ആളുകൾ എല്ലാവരും മാംസം കഴിക്കുന്നത് നിർത്തിയാൽ എന്തായിരിക്കും അവസ്ഥ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

Vegetarian

ലോകത്ത് ധാരാളം ആളുകൾ മാംസം കഴിക്കുന്നവരുണ്ട്. ഒപ്പം മാംസം കഴിക്കാത്തവരും ധാരാളം ഉണ്ട്. ബ്രിട്ടനിൽ മാത്രം 7 കോടി ആളുകൾ മാംസാഹാരം കഴിക്കാത്തവരായി ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ഈ ലോകത്തെ ആളുകൾ എല്ലാം സസ്യഭുക്കുകൾ ആയാലോ? അതായത് ഇറച്ചി അഥവാ മാംസാഹാരം കഴിക്കുന്നത് ആളുകൾ അവസാനിപ്പിച്ചാലോ എന്ന്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതിനെ കുറിച്ച്? അതനുള്ള ഉത്തരമാണ് ഈ വീഡിയോ നിങ്ങൾക്ക് തരുന്നത്.

അസാപ് സയൻസ് ആണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. അസാപ് സയൻസിന്റെ കണക്കുകൾ പ്രകാരം ലോകത്താകമാനം നിലവിൽ 2,000 കോടി ചിക്കനും 150 കോടി പശുക്കളും 100 കോടി പന്നിയും ആടും ഇറച്ചിക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയെ കൊന്നുതിന്നുന്നത് ജനങ്ങൾ അവസാനിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നാണ് വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്.

Null

കാലാവസ്ഥയ്ക്കാണ് ഏറ്റവും വലിയ മാറ്റം സംഭവിക്കാൻ പോകുന്നത്. അതായത് മാംസം കഴിക്കുന്നത് അവസാനിപ്പിച്ചാൽ ഈ മൃഗങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ അത്രയും സ്ഥലങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ബീഫ് വ്യാപാര മേഖല മാത്രമാണ് ലോകത്തെ കാർബൺ വാതകം പുറന്തള്ളുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. അപ്പോൾ മാംസം കഴിക്കുന്നത് നിർത്തിയാൽ ആഗോള താപനത്തിന് ഏറ്റവും നല്ല പരിഹാരമായിരിക്കുമെന്നും വീഡിയോയിലൂടെ അസാപ് പറയുന്നു. ഇറച്ചിക്കായി ഉപയോഗിക്കുന്ന ഓരോ പശുവിനും വേണ്ടി 15,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ബീഫ് കഴിക്കുന്നത് അവസാനിപ്പിച്ചാൽ ഇതും ലാഭിക്കാൻ സാധിക്കും.

Null

ഇതൊക്കെ പറയുമ്പോഴും മറ്റു ചില പ്രശ്‌നങ്ങളും ഇതുകൊണ്ടുണ്ട്. അതായത് മാംസ വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന മറ്റുചില ഉൽപ്പന്നങ്ങളുണ്ട്. അതിലൊന്നാണ് തുകൽ. മറ്റൊന്നു മൃഗങ്ങളുടെ കൊഴുപ്പാണ്. മാത്രമല്ല, മൃഗങ്ങളെ വളർത്തലും സംസ്‌ക്കരിക്കലുമൊക്കെയായി ലോകത്താകെ 100 കോടിയോളം ആളുകൾക്ക് മാംസവ്യവസായം തൊഴിലും നൽകിപ്പോരുന്നുണ്ട്. അതും നിലയ്ക്കും.

Null

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel