ശ്രീശാന്ത് ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും; തൃപ്പൂണിത്തുറയില്‍നിന്ന് മാറ്റിയത് ആര്‍എസ്എസ് എതിര്‍പ്പിനെ തുടര്‍ന്ന്; ഭീമന്‍ രഘുവും രാജസേനനും 51 അംഗ പട്ടികയില്‍

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി തിരുവനപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് മത്സരിക്കുക. ദില്ലിയിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശ്രീശാന്ത് മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. ബിജെപിക്കു വേണ്ടി മത്സരിക്കുമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനം ആയിരുന്നില്ല.

മത്സരിക്കാൻ ശ്രീശാന്തിനോടു ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിൽ മത്സരിക്കാനാണ് താൽപര്യമെന്ന് ശ്രീശാന്തും അറിയിച്ചു. ഇക്കാര്യത്തിൽ ആർഎസ്എസ് പ്രാദേശിക നേതൃത്വം അമിത് ഷായ്ക്ക് നേരിട്ട് കത്തയച്ചു. എതിർപ്പിനെ തുടർന്നാണ് ശ്രീശാന്തിന് തിരുവനന്തപുരത്ത് സീറ്റ് നൽകാൻ തീരുമാനം എടുത്തത്. സംവിധായകരായ രാജസേനൻ നെടുമങ്ങാട്ടും അലി അക്ബർ കൊടുവള്ളിയിലും മത്സരിക്കും. നടൻ ഭീമൻ രഘു പത്തനാപുരത്തു മത്സരിക്കും. 51 അംഗ സ്ഥാനാർത്ഥി പട്ടികയാണ് രണ്ടാം ഘട്ടമായി ബിജെപി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here