പത്താന്‍കോട്ട് ഭീകരാക്രമണം; പാക് അന്വേഷണസംഘം നാളെ ഇന്ത്യയിലെത്തും; അഞ്ചുപേര്‍ക്കും വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ചു

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന്‍ സംഘം നാളെ ഇന്ത്യയിലെത്തും. പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി അഞ്ചംഗ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കും. ഭീകരാക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാക്ക് സംഘം ഞായറാഴ്ച്ച ഇന്ത്യയിലെത്തുന്നത്.

അന്വേഷണസംഘത്തിലെ അഞ്ചുപേര്‍ക്കും വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ചു. പത്താന്‍കോട്ട് സൈനികത്താവളം സന്ദര്‍ശിക്കുന്ന സംഘം എന്‍ഐഎ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തും. അതിനിടെ ഇന്ത്യന്‍ ചാരനെ പിടികൂടിയെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത് ഇന്ത്യ നിഷേധിച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയില്‍ പ്രവര്‍ത്തിക്കുന്ന നാവികസേന ഉദ്യോഗസ്ഥനെ പിടികൂടിയെന്നായിരുന്നു പാക്ക് ആരോപണം.

ഭൂഷണ്‍ യാദവ് എന്ന പേരുള്ള ഇയാള്‍ ബലുചിസ്താനിലും കറാച്ചിയിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരമന്ത്രി മീര്‍ സര്‍ഫാസ് ഗുപിത ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവലയെ വിളിച്ച് വരുത്തി അറിയിച്ചു. ഭൂഷണ്‍ യാദവ് നേരത്തെ തന്നെ നാവികസേനയില്‍ നിന്ന വിരമിച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News