രാജ്യദ്രോഹികള്‍ ജെഎന്‍യുവിലല്ല, ആര്‍എസ്എസ് ആസ്ഥാനത്താണെന്ന് ഷെഹ്‌ല റാഷിദ്; അല്ലെങ്കില്‍ തന്നെ ആരാണ് ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെ തിരയുന്നത്

ദില്ലി: ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെന്ന് തിരയുമ്പോള്‍ ജെഎന്‍യു സര്‍വകലാശാല പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ പ്രതികരണവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. രാജ്യദ്രോഹികള്‍ ജെഎന്‍യുവിലല്ല, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് പറഞ്ഞു.

map anti nationa;

മാപ്പ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ഗൂഗിള്‍ പരിഗണിക്കാറുണ്ട്. ഇടതുപക്ഷക്കാര്‍ എന്ന് തിരഞ്ഞാലും ഗൂഗിള്‍ ലൊക്കേഷനില്‍ ജെഎന്‍യു കാണാം. ജെഎന്‍യു സര്‍വകലാശാല വിഷയം സംബന്ധിച്ച വാര്‍ത്തകളില്‍ രാജദ്രോഹ പരാമര്‍ശം ഉള്ളതിനാലാണ് രാജ്യദ്രോഹികളെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ജെഎന്‍യു കാണിക്കുന്നത്. അല്ലെങ്കില്‍ തന്നെ ആരാണ് ഗൂഗിള്‍ മാപ്പില്‍ രാജ്യദ്രോഹികളെ തിരയുന്നത്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് രാജ്യദ്രോഹികള്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് ഷെഹ്ല പറഞ്ഞു.

‘ആന്റി നാഷണല്‍’ എന്ന് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ കാണാനാകുന്നത് ജെഎന്‍യുവിന്റെ മാപ്പാണ്. വിവാദ സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയകളിലടക്കം ദേശവിരുദ്ധര്‍, രാജ്യദ്രോഹികള്‍ തുടങ്ങിയ വാക്കുകള്‍ ജെഎന്‍യുവിന് ഒപ്പം ചേര്‍ത്തിരുന്നതാണ് ഇത്തരമൊരു തെറ്റായ റിസള്‍ട്ട് മാപ്പില്‍ വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News