ദു:ഖ വെള്ളിയാഴ്ചയില്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാക്കള്‍; വിമര്‍ശനങ്ങളേറ്റ് വാങ്ങി ട്വീറ്റ് പിന്‍വലിച്ചു

യേശുക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസമായ ദു:ഖ വെള്ളിയാഴ്ചയില്‍ ആശംസകള്‍ നേര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ബിജെപി നേതാക്കളായ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, ഷാനവാസ് ഹുസൈന്‍ എന്നിവര്‍ക്കാണ് ആശംസ നേര്‍ന്ന് അബദ്ധം പറ്റിയത്.

‘ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഗുഡ്‌ഫ്രൈഡേ’ ആശംസകള്‍ ട്വിറ്ററിലൂടെയാണ് നേതാക്കള്‍ നേര്‍ന്നത്. ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ ഷാനവാസ് ഹുസൈന്‍ ട്വീറ്റ് പിന്‍വലിച്ചു. അബദ്ധം മനസിലായതോടെ മഹേഷ് ശര്‍മ്മ വിവാദട്വീറ്റ് പിന്‍വലിക്കുകയും, യേശുദേവന്റെ ജീവത്യാത്തെക്കുറിച്ച് മറ്റൊരു ട്വീറ്റ് ചെയ്യുകയും ചെയ്തു.

SHANAWAS HUZZAIN

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News