‘ഞങ്ങള്‍ സിറിയയിലോ പാകിസ്ഥാനിലോ അല്ല’; ഹൈദരാബാദ് സര്‍വകലാശാലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ത്ഥിയുടെ അമ്മ ചോദിക്കുന്നു; അറസ്റ്റ് വിവരം അറിഞ്ഞത് സോഷ്യല്‍മീഡിയ വഴി

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല പ്രക്ഷോഭത്തിനിടെയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാതാപിതാക്കളെ അറിയിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ അമ്മ.

‘നമ്മള്‍ ജീവിക്കുന്നത് സിറിയയിലോ പാകിസ്ഥാനിലോ അല്ല. വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാതാപിതാക്കളെ അറിയിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. സര്‍വ്വകലാശാലയോ സര്‍ക്കാര്‍ പ്രതിനിധികളോ പൊലീസോ ഇക്കാര്യം അറിയിക്കാന് ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടില്ല. ആരൊക്കെയാണ് അറസ്റ്റില്‍ എന്നകാര്യം സര്‍വ്വകലാശാലയ്ക്ക് അറിയില്ലേ?’- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമ്മ എന്‍ഡിടിവിയോട് പറഞ്ഞു.

മകനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയ വഴിയാണ് താന്‍ അറിഞ്ഞതെന്നും അങ്ങനെയാണ് കേരളത്തില്‍നിന്ന് താന്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെത്തിയതെന്നും 42കാരി അമ്മ പറഞ്ഞു. മകനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് ഇതുവരെ കൈമാറിയിട്ടില്ലെന്നും ജയിലില്‍ തന്റെ മകന്റെ അവസ്ഥ എന്താണെന്നറിയാതെ ആശങ്കയിലാണെന്നും തന്നെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയായ അവര്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് മകന്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. സഹോദരിയുടെ പരീക്ഷയുടെ വിവരം അറിയാനായിരുന്നു അത്. സംസാരത്തിനിടെ പൊടുന്നനെ ഫോണ്‍ ഡിസ്‌കണക്ടായി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മറ്റൊരു രക്ഷിതാവ് പറയുന്നു.

ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ വിസി അപ്പറാവുവിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. അപ്പാറാവുവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചതിന് എതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് ഹോസ്റ്റല്‍ വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ച് ക്യാന്റീന്‍ അടച്ചുപൂട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ പ്രതികാര നടപടി കൈക്കൊണ്ടത്. സര്‍വ്വകലാശാലയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ ചോദ്യം ചെയത് മനുഷ്യാവകാശ കമ്മീഷന്‍ സര്‍വ്വകലാശാല അധികൃതര്‍ക്കും തെലങ്കാന സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. സര്‍വ്വകലാശാലയില്‍ അരങ്ങേറിയ മനുഷത്വരഹിത പ്രവര്‍ത്തനങ്ങള്‍ വിസിയുടെ മാത്രം തീരുമാനപ്രകാരം മാത്രമാണെന്നാണ് തെലങ്കാന സര്‍ക്കാര്‍ ഇതിന് നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News