ദില്ലി: ഫോര്‍ച്യൂണ്‍ മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇടം നേടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പട്ടികയില്‍ നിന്ന് പുറത്തായി. പ്രചോദനകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലോകത്തെ മികച്ച നേതാക്കളുടെ പട്ടിക മാഗസിന്‍ തയ്യാറാക്കുന്നത്.
ലോകത്തെ മികച്ച 50 നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയാണ് മാസിക പട്ടിക തയ്യാറാക്കിയത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണ നയമാണ് കെജ്‌രിവാളിനെ മികച്ച ലോകനേതാക്കളുടെ നിരയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായ ദില്ലിയില്‍ പുതിയ പദ്ധതി ഏറെ മാറ്റം കൊണ്ടുവന്നെന്ന് ഫോര്‍ച്യൂണ്‍ നിരീക്ഷിച്ചു.
ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കലും മ്യാന്‍മര്‍ നേതവ് ഓങ് സാന്‍ സ്യുചിയും രണ്ടും മൂന്നും സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പയും ആപ്പിള്‍ സിഇഒ ടിം കുക്കും നാലാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. സൗത്ത് കരോലിനയിലെ ഇന്തോ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലിയും ഇന്ത്യന്‍ വംശജ രേഷ്മ സൗജാനിയും പട്ടികയില്‍ ഇടം പിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here