കേരളത്തില്‍ ഇടതുതരംഗമാണെന്ന് വിഎസ്; യുഡിഎഫിന് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ല; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സ്വാഭാവികം

പാലക്കാട്: സംസ്ഥാനത്ത് ഇടതുതരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സ്വാഭാവികമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ ഇത് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍ കേസ്, സോളാര്‍ കോഴകളുടെ അകമ്പടിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണമെന്നും യുഡിഎഫിന് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുന്നോടിയായി പുതുശേരിയില്‍ സിപിഐഎം മലമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിഎസ്. ഉച്ചകഴിഞ്ഞ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടക്കുന്ന മണ്ഡലത്തിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃതമായി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുമെന്നും വിഎസ് പറഞ്ഞു. കരുണയും, പോബ്‌സ് ഗ്രൂപ്പും അടക്കമുളള എല്ലാ വിവാദ കരാറുകളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News