യെമനില്‍ കാണാതായ മലയാളി വൈദികന്‍ ഐഎസിന്റെ പിടിയിലെന്ന് സ്ഥിരീകരണം; ഫാദര്‍ ടോമിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് സുഷമാ സ്വരാജ്

ദില്ലി: യെമനില്‍ മാര്‍ച്ച് ആറാം തീയതി മുതല്‍ കാണാതായ മലയാളിയായ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഫാദര്‍ ടോമിനെ രക്ഷപ്പെടുത്തി നാട്ടിലെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

മാര്‍ച്ച് ആറിനാണ് യെമനില്‍ നിന്ന് ടോം ഉഴുന്നാലിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായി നടത്തപ്പെടുന്ന ഒരു വീട്ടില്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഫാദറിനെ ബന്ധിയാക്കിയത്. ആക്രമണത്തില്‍ നാല് കന്യാസ്ത്രീകള്‍ അടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയത് ഐഎസ് തന്നെയാണെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ സിസിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വൈദികനെ ഭീകരര്‍ കൊലപ്പെടുത്തിയേക്കും എന്ന ആശങ്ക കഴിഞ്ഞദിവസങ്ങളില്‍ ശക്തമായിരുന്നു. ദുഃഖവെള്ളി ദിനമായിരുന്ന ഇന്നലെ കുരിശില്‍ തറച്ചു കൊല്ലുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here