പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനാലുകാരിയെ പത്തൊന്‍പതുകാരന്‍ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ദേശീയ വോളിബോള്‍ താരവും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സംഗീത

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനാലുകാരിയെ പത്തൊന്‍പതുകാരന്‍ വെട്ടിക്കൊന്നു. ദേശീയ വോളിബോള്‍ താരവും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സംഗീത എയ്ച് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ ബറാസത്തില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗ്രൗണ്ടിലേക്ക് എത്തിയ സുബ്രതാ സിംഗ് എന്ന യുവാവ് സംഗീതയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍, സംഗീത വഴങ്ങിയില്ല. ഇതില്‍ പ്രകോപിതനായ സിംഗ് സംഗീതയെ ആക്രമിക്കുകയായിരുന്നു.

പരിശീലകനായ സ്വപ്‌ന ദാസ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷപെടാന്‍ വേണ്ടി ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ യുവാവ് പിന്നാലെയെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരും വിദ്യാര്‍ത്ഥിനികളും സംഗീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട സുബ്രതാ സിംഗിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here