ദുല്‍ഖറിന്റെ ‘കലി’ 110 കേന്ദ്രങ്ങളില്‍; തിയേറ്റര്‍ ലിസ്റ്റ് കാണാം

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖറും സമീര്‍ താഹിറും ഒന്നിക്കുന്ന കലി തിയേറ്ററുകളില്‍. കേരളത്തില്‍ 110 കേന്ദ്രങ്ങളിലും ബംഗളൂരു, മൈസൂര്‍, മംഗളൂരു, മണിപ്പാല്‍, ചെന്നൈ, കോയമ്പത്തൂര്‍, ദില്ലി, ഹൈദരാബാദ്, പൂനെ, ഗോവ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തു.

Here is the theatre list for Kali !!!

Posted by Dulquer Salmaan on Friday, March 25, 2016

Outside Kerala theatre list for #Kali

Posted by Dulquer Salmaan on Friday, March 25, 2016

സായ് പല്ലവിയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സൗബിന്‍ ഷാഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, കുഞ്ചന്‍, വികെ പ്രകാശ്, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തിരക്കഥ: രാജേഷ് ഗോപിനാഥന്‍. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നും എല്ലാവരും വന്ന് കാണണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News