പ്രേമത്തില്‍ മേരിക്കൊപ്പമുള്ള ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ സംവിധായകനാകുന്നു; നായകനാകാന്‍ നിവിന്‍ പോളി മെലിയും

പ്രേമത്തില്‍ മേരിക്കൊപ്പം നടക്കുന്ന ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ അല്‍ത്താഫ് സലീം സംവിധായകനാകുന്നു. നിവിന്‍ പോളിയായിരിക്കും നായകന്‍. ചിത്രത്തിലെ സവിശേഷതയ്ക്ക് അനുസരിച്ച് മെലിയാനൊരുങ്ങുകയാണ് നിവിന്‍. കഥാപാത്രത്തിന് മെലിഞ്ഞ ശരീരമാണ് യോജിക്കുക എന്ന സംവിധായകന്റെ നിര്‍ദേശമനുസരിച്ചാണ് നിവിന്‍പോളിയുടെ നീക്കം.

എന്നാല്‍ മെലിയാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ തുടങ്ങിയിട്ടില്ലെന്നും നിവിന്‍ പ്രതികരിച്ചു. സാധാരണയായി ചെയ്യുന്ന ചില വ്യായാമങ്ങളും പതിവു ഡയറ്റും മാത്രമേ ഇപ്പോഴുള്ളൂ. തിരക്കഥ അവസാനഘട്ടത്തിലാണെന്നും അതു പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നിവിന്‍ പറഞ്ഞു. പ്രേമത്തിലെ പല താരങ്ങളും അല്‍ത്താഫിന്റെ ചിത്രത്തിലുമുണ്ട്. പ്രേമം ടീമിന്റെ പുനസമാഗമമായിരിക്കും ചിത്രമെന്നാണ് കേള്‍ക്കുന്നത്. കുടുംബപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News