തിരുവനന്തപുരം: തിരൂർ തലൂക്കരയില്‍ ആര്‍എസ്എസുകാര്‍ തീയിട്ടു നശിപ്പിച്ച വായനശാല പുനര്‍നിര്‍മിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം. #തലൂക്കരയ്ക്കൊപ്പം എന്ന ഹാഷ് ടാഗിലാണ് കാമ്പയിന് തുടങ്ങിയത്. ആര്‍എസ്എസുകാര്‍ കത്തിച്ചുകളഞ്ഞ വായനശാലയിലെ അയ്യായിരം പുസ്തകങ്ങള്‍ക്കു പകരം വയ്ക്കാന്‍ ഓരോരുത്തരും ഓരോ പുസ്തകമെങ്കിലും അയച്ചുകൊടുക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
കെ ടി മുസ്തഫ
സെക്രട്ടറി
എകെജി സ്മാരക കലാവേദി ആന്‍ഡ് ഗ്രന്ഥാലയം
തലൂക്കര, ആലത്തിയൂര്‍ പിഒ
മലപ്പുറം ജില്ല 676 102 എന്ന വിലാസത്തിലാണ് പുസ്തകം അയക്കേണ്ടത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here