ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍; കേന്ദ്രവും വിസിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പീപ്പിളിന്; പ്രതിഷേധം ഉയര്‍ത്തിയാല്‍ അടിച്ചമര്‍ത്തണമെന്നും ആവശ്യം

ദില്ലി: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദിയായ അപ്പാറാവു വീണ്ടും വിസിയായി ചുമതല ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പീപ്പിള്‍ ടിവിക്ക്. ചുമതലയേല്‍ക്കുന്ന സമയത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് സര്‍വ്വകലാശാല ബോര്‍ഡ് അംഗങ്ങള്‍ക്കും പേഴ്‌സണല്‍ അസിസ്റ്റന്റ് കൃഷ്ണ പ്രസാദിനും നല്‍കിയിരിക്കുന്ന നിര്‍ദേശ പത്രികയിലാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

hcu-1

മാര്‍ച്ച് 22ന് ചുമതല ഏല്‍ക്കുന്നതിന് മുമ്പ് എംപിയും കേന്ദ്രതൊഴില്‍ മന്ത്രിയുമായ ബന്ധാരു ദത്തേത്രേയോട് ചുമതല ഏറ്റെടുക്കുന്ന കാര്യം ഫോണിലൂടെ അറിയിക്കാനാണ് അപ്പാറാവു നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ ആവശ്യപ്പെടാനും പേഴ്‌സണല്‍ അസിസ്റ്റന്റ് ക്രിഷ്ണ പ്രസാദിനോട് അപ്പാറാവു നിര്‍ദേശിച്ചു. ഔദ്യോഗികമായി ചുമതല ഏറ്റെടുത്താല്‍ ഇമെയില്‍ മുഖാന്തരം ആദ്യം എംപിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

hcu-2

സ്ഥാനം ഏറ്റെടുക്കുന്നതിനായി എല്ലാ സൗകര്യങ്ങള്‍ ഒരുക്കാന്‍ രജിസ്ട്രാര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഹൈദരാബാദില്‍ അരങ്ങേറിയ സംഭവങ്ങളില്‍ യാതൊരു പങ്കുമില്ലെന്നാണ് തെലങ്കാന സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. എന്നാല്‍ വിസി അപ്പാറാവുവും കേന്ദ്രസര്‍ക്കാരും തമ്മില്‍ കണക്കുകൂട്ടി നടപ്പാക്കിയ പദ്ധതിയാണ് സര്‍വ്വകലാശാലയില്‍ അരങ്ങേറിതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here